കേരള സംസ്ഥാനത്ത്നിന്നുള്ളവരും കോർപ്പറേഷൻ വഴി തൊഴിൽ ആഗ്രഹിക്കുന്നവരുമായ എല്ലാ വിമുക്തഭടന്മാരും ആശ്രിതരും അവരുടെ ഉദ്യോഗാർത്ഥിത്വo കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണം. ഇതിനു കോർപ്പറേഷൻ രജിസ്ട്രേഷൻ ഫീസൊന്നും ഈടാക്കുന്നില്ല. ബന്ധപ്പെട്ട ജില്ലാ സൈനിക് ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൾ, ഡിസ്ചാർജ് ബുക്ക്, പെൻഷൻ ബുക്ക്, ആധാർ കാർഡ്, പാൻ കാർഡ്, സാക്ഷ്യപത്രം തുടങ്ങിയവ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളാണ്.
അപേക്ഷാഫോം കോർപ്പറേഷൻ വെബ്‌സൈറ്റിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ കോർപ്പറേഷന്റെ രജിസ്ട്രേഷൻ വിഭാഗത്തിൽ നിന്നും നേരിട്ട് ശേഖരിക്കാം. അപേക്ഷ നൽകുമ്പോൾ രജിസ്ട്രേഷൻ ഔപചാരിതകൾ ആരംഭിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥിയുടെ യോഗ്യത ബന്ധപ്പെട്ട രേഖകളിൽനിന്ന് എപ്പോഴും പരിശോധിക്കും.കോർപ്പറേഷന്റെ രജിസ്ട്രേഷൻ വിഭാഗത്തിൽ വ്യക്തിപരമായി അപേക്ഷസമർപ്പിക്കുന്ന ഉദ്യോഗാർത്ഥിക്കു രജിസ്ട്രേഷൻ നമ്പർ ഉടൻ അനുവദിക്കും. വിമുക്തഭടന്മാരും ആശ്രിതരും അവരുടെ പേരുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ, പൂരിപ്പിച്ച രെജിസ്ട്രേഷൻ ഫോമിനോടൊപ്പം പ്രസക്തമായ എല്ലാ രേഖകളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും വേണം. അപ്പോൾ സിസ്റ്റം സ്വപ്രേരിതമായി താൽക്കാലിക രജിസ്ട്രേഷൻ നമ്പർ അനുവദിക്കും. അങ്ങിനെ ഓൺലൈൻ അനുവദിച്ച താൽക്കാലിക രജിസ്ട്രേഷ ൻ നമ്പർ കോർപ്പറേഷൻ സ്ഥിരീകരിച്ചുകൊണ്ട് സാധൂകരിക്കേണ്ടതുണ്ട്. ആയതിനാൽ അപേക്ഷയുടെയും ബന്ധപ്പെട്ട രേഖകളുടെയും ഹാർഡ്‌കോപ്പികൾ തപാൽവഴി കോർപ്പറേഷന് അയക്കുകയും വേണം. തപാൽവഴി രേഖകൾ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ വിഭാഗം രജിസ്ട്രേഷൻ സ്ഥിരീകരിക്കും.
അതിനായി അപേക്ഷകന് അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ/എസ്എംഎസ് ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും. വിമുക്തഭടന്മാരും അവരുടെ ആശ്രിതരും കോർപ്പറേഷനെ അഭിസംബോധന ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള എല്ലാ കത്തിടപാടുകളിലും അവരവരുടെ രജിസ്ട്രേഷൻ നമ്പർ സ്ഥിരമായി ഉദ്ധരിക്കണം. പ്രമുഖ ന്യൂസ്പേ പ്പറുകൾ വഴി കോർപ്പറേഷൻ അപേക്ഷ ക്ഷണിക്കുമ്പോൾ സാധുതയുള്ള രജിസ്ട്രേഷൻ നമ്പർ കൈവശമുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും മാത്രമേ തൊഴിലിനായി അപേക്ഷിക്കാൻ കഴിയൂ. അപേക്ഷാഫോമിന് ഫെസിലിറ്റി മാനേജ്മെന്റ് ->എംപ്ലോയി പോർട്ടൽ ക്ലിക്ക് ചെയ്യുക. അപ്രകാരം ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും വാർഷിക സീനിയോറിറ്റി / റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കോർപറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും സ്ഥാനാർത്ഥിത്വം എല്ലാ വർഷവും കോർപ്പറേഷൻ തയ്യാറാക്കുന്ന ജില്ല തിരിച്ചുള്ള സീനിയോറിറ്റി / റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ നിയമിക്കപ്പെടാൻ അവകാശപ്പെടാനാവില്ല.
എല്ലാവർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയത്ത് പ്രമുഖ ന്യൂസ് പേപ്പറുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമങ്ങൾ വഴി കോർപ്പറേഷൻ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് മറുപടിയായി ലഭിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി ജില്ല തിരിച്ചു തയ്യാറാക്കുന്ന വാർഷിക സീനിയോറിറ്റി (റാങ്ക്) പട്ടിക എല്ലാ വർഷവും ജനുവരി 01ന് പ്രസിദ്ധീകരിക്കുന്നു. ഒഴിവുകൾ ഉണ്ടാകുമ്പോൾ, വാർഷിക സീനിയോറിറ്റി (റാങ്ക്) പട്ടികയിലെ വിമുക്തഭടന്മാരെ/ആശ്രിതരെ ടെലിഫോൺ, ടെക്സ്റ്റ് മെസേജ്, ഇ-മെയിൽ തുടങ്ങിയവ വഴി കോർപ്പറേഷൻ ഓഫീസിലേക്ക് ആവശ്യമായ രേഖകളുമായി (അതായത് ഇ.എസ്.എം ഐഡന്റിറ്റി കാർഡ്, സ്ക്രീനിംഗിനായി ഡിസ്ചാർജ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് (എസ്.ബി.ഐ മാത്രം), പാസ്‌പോർട്ട് വലുപ്പം-1 & സ്റ്റാമ്പ് വലുപ്പം-2 ഫോട്ടോഗ്രാഫുകൾ) ക്ഷണിക്കുന്നു. പ്രിൻസിപ്പൽ എംപ്ലോയർ നിശ്ചയിച്ചിട്ടുള്ള ഗുണപരമായ ആവശ്യങ്ങൾക്കനുസൃമായി വിവിധ ജോലികൾക്കായി വിമുക്തഭടന്മാരെ / ആശ്രിതരെ സ്ക്രീനിംഗ് ചെയ്യുന്നു. സ്ക്രീനിംഗിന് ശേഷം പ്ലേസ്മെന്റിനായി തിരഞ്ഞെടുത്ത സ്ഥാനാർത്ഥികൾ കോർപ്പറേഷനും സ്ഥാനാർത്ഥിയും തമ്മിലുള്ള കരാറിലേർപ്പെടുന്നതുൾപ്പെടെ ആവശ്യമായ ഡോക്യുമെന്റേഷന് വിധേയമാകും. കഴിയുന്നിടത്തോളം, സ്‌ക്രീനിംഗിന്റെയും ഡോക്യുമെന്റേഷന്റെയും ദിവസംതന്നെ പ്ലെയ്‌സ്‌മെന്റ് ഓർഡറുകൾ നൽകുന്നു. വിമുക്‌തഭടന്മാർക്ക്/ആശ്രിതർക്ക് അവരുടെ പ്ലെയ്‌സ് മെന്റ് പൂർണ്ണമാകുന്നതോടു കൂടി തിരിച്ചറിയൽ കാർഡ് നൽകും. കോർപ്പറേഷനും പ്രിൻസിപ്പൽ എംപ്ലോയറും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ദൈനംദിന വേതനം അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിലാണ് പ്ലേസ്മെന്റ്. വിന്യസിച്ചിരിക്കുന്ന ജീവനക്കാരുടെ ജോലിയിൽ പ്രിൻസിപ്പൽ എംപ്ലോയർ അല്ലെങ്കിൽ അവരുടെ അംഗീകൃത സൂപ്പർവൈസറി സ്റ്റാഫ് എന്തെങ്കിലും ന്യുനതകൾ വിലയിരുത്തുകയോ അല്ലെങ്കിൽ ഉദ്യോഗാർത്ഥി ഗുരുതരമായ അച്ചടക്ക/നിയമപരമായ കേസുകളിൽ ഏർപ്പെടുകയോ ചെയ്‌താൽ ഉത്തരവാദി ജീവനക്കാരൻ/ജീവനക്കാരിയായിരിക്കും. അപ്പോൾ ഒരു കാരണമോ കുടിശ്ശികയോ നഷ്ടപരിഹാരമോ നൽകാതെ ജോലിയിൽ നിന്നും വിടുതൽ ചെയ്യാനോ, തുടർശിക്ഷാനടപടികൾക്ക് വിധേയനാകുവാനോ, ചിലപ്പോൾ രജിസ്ട്രേഷൻ തന്നെ നഷ്ടമാകാനോ സാധ്യതയുണ്ട്. ഒപ്പംതന്നെ അവരുടെ മേൽപ്പറഞ്ഞിട്ടുള്ള പ്ലേസ്മെന്റ്കരാർ സ്വാഭാവികമായി അവസാനിക്കുകയും ചെയ്യും. ആയതിനാൽ, തൊഴിൽ ഓഫർ സ്വീകരിക്കുന്ന സമയത്ത് കോർപ്പറേഷനുമായി അവൻ/അവൾ ഏർപ്പെട്ട തൊഴിൽകരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ വിമുക്തഭടന്മാർ/ആശ്രിതർ പാലിക്കുവാൻ ശ്രദ്ധിക്കണം. ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അച്ചടക്ക കേസുകളിൽ ഡയറക്ടർ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും.