ചോദ്യോത്തരങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

 

  1. വിവിധ യൂണിറ്റുകളിൽ വിന്യസിച്ചിരിക്കുന്ന വിമുക്തഭടന്മാർക്ക് വേതനം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

 

പ്രിൻസിപ്പൽ എംപ്ലോയർമാരുമായുള്ള  കരാർപ്രകാരം വിന്യസിച്ചിരിക്കുന്ന എല്ലാ കെക്‌സ്‌കോൺ ജീവനക്കാരുടെയും ഹാജർ അടുത്ത മാസത്തെ ആദ്യ/ രണ്ടാമത്തെ പ്രവൃത്തി ദിവസത്തിൽ ഇ-മെയിൽ വഴി കെക്‌സ്‌കോണിന് അയ യ്ക്കുന്നു.അടുത്ത നാല്പ്രവൃത്തി ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-മെയിൽ വഴി കെക്സ്കോൺ പ്രിൻസിപ്പൽ എം‌പ്ലോയറിന് ബില്ലുകൾ അയയ്ക്കുകയും തുട ർന്ന് തപാൽ മുഖേന ഹാർഡ്കോപ്പി അയച്ചു കൊടുക്കുകയും ചെയ്യുന്നു. പ്രിൻസിപ്പൽ എം‌പ്ലോയറിൽ നിന്ന് ലഭിക്കുന്ന വേതനതുകയിൽ നിന്ന് ജിഎസ്ടി, സർവീസ്ചാർജ്, പ്രൊവിഡന്റ്ഫണ്ട് സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ നിയമാനു സൃതമായ ചാർജുകളുമായി ബന്ധപ്പെട്ട തുകകൾ തടഞ്ഞതിന് ശേഷം വേതനം അടുത്ത പ്രവൃത്തി ദിനത്തിൽ ജീവനക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു.

 

  1. എന്റെ ഇപിഎഫ് അക്കൗണ്ട് എങ്ങനെ അവസാനിപ്പിക്കാം?

 

പ്ലെയിൻ പേപ്പറിൽ വിഷയത്തിനോടൊപ്പം  ഇപിഎഫ് അക്കൗണ്ട് നമ്പർ, രജിസ്ട്രേഷൻ നമ്പർ, കോൺടാക്റ്റ് നമ്പർ എന്നിവ ഉൾപ്പെടുത്തി അപേക്ഷ കെക്സ്കോണിലേക്ക് അയയ്ക്കുക. നിങ്ങളുടെ ഇപി‌എഫ് വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം ഇപി‌എഫ് വിഭാഗത്തിലെ സ്റ്റാഫ് നിങ്ങളെ ബന്ധപ്പെടുകയും നിങ്ങളുടെ ഇപി‌എഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള  നടപടികളെക്കുറിച്ച് അറിയിക്കുകയും ചെയ്യും.

 

  1. എന്റെ പ്രതിമാസ ശമ്പള സ്ലിപ്പ് എങ്ങനെ ലഭിക്കും?

 

ബില്ലുകൾ തയ്യാറാക്കിയ ശേഷം പ്രതിമാസ ശമ്പള സ്ലിപ്പുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. പുതിയ സോഫ്ട്‍വെയർ നിലവിൽ വന്നശേഷം ജീവനക്കാർക്ക് അതിന്റെ സഹായത്താൽ പേ സ്ലിപ്പ് ഡൗൺലോഡ്  ചെയ്യാൻ സാധിക്കും.ജീവനക്കാരിൽ നിന്ന് ഇ-മെയിൽ/തപാൽ മുഖേന ലഭിക്കുന്ന വേതനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഒരാഴ്ചയ്ക്കുള്ളിൽ മറുപടി കൊടുക്കുന്നതാണ്.

 

  1. ഞാൻ പുതുശ്ശേരിയിൽ (യുടി) താമസിക്കുന്നു. എനിക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ?

 

കേരള സംസ്ഥാനത്ത് നിന്നുള്ളവരും കോർപ്പറേഷൻ വഴി തൊഴിൽ ആഗ്രഹിക്കുന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും മാത്രമേ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

 

  1. ഞാൻ പാലക്കാട് ജില്ലയിലെ ഒരു വിമുക്തഭടനാണ്. ഞാൻ സേവനത്തിൽ നിന്ന് 2020 മാർച്ച് 01 ന് വിരമിച്ചു. എനിക്ക് കെക്സ്‌കോണിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാനാകുമോ?

 

ചെയ്യാം. ബന്ധപ്പെട്ട ജില്ലാ സൈനിക് ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക്, പെൻഷൻ ബുക്ക്, അധാർ കാർഡ്, പാൻ കാർഡ് ഇവയുടെ പകർപ്പ്,സാക്ഷ്യപത്രം തുടങ്ങിയവ നിങ്ങളുടെ പേര് കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളാണ്. രജിസ്ട്രേഷനായുള്ള അപേക്ഷാഫോം കെക്സ്കോൺ ‌ വെബ്‌സൈറ്റിൽ‌ നിന്നും ഡൗൺലോഡ്  ചെയ്യാം അല്ലെങ്കിൽ‌ കോർപ്പറേഷന്റെ രജിസ്ട്രേഷൻ‌ വിഭാഗത്തിൽ‌ നിന്നും നേരിട്ട് ശേഖരിക്കാം. വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പേരുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ, ആപ്ലിക്കേഷൻ ഡൗൺലോഡ്  ചെയ്യുകയും അതു പൂരിപ്പിച്ചു പ്രസക്തമായ എല്ലാ രേഖകളും സഹിതം ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും വേണം. അപ്പോൾ സോഫ്ട്‍വെയർ മുഖാന്തിരം സിസ്റ്റം യാന്ത്രികമായി ഓൺലൈനിൽ താൽക്കാലിക രജിസ്ട്രേഷൻ നമ്പർ അനുവ ദിക്കും.ഇതിന്റെ ഹാർഡ്‌കോപ്പികൾ തപാൽ മുഖേന കോർപ്പറേഷന് അയയ്‌ ക്കേണ്ടതാണ്. തപാൽ മുഖേന രേഖകൾ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രേഖകൾ പരിശോധിച്ചതിന് ശേഷം രജിസ്ട്രേഷൻ വിഭാഗം രജിസ്ട്രേഷൻ സ്ഥിരീകരിക്കും. ഇത് അപേക്ഷകനെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ/ എസ്എംഎസ് ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും. കോർപ്പറേഷൻ വഴി  ഇപ്ര കാരമുള്ള സ്ഥിരീകരണത്തിന്റെ അഭാവത്തിൽ സിസ്റ്റം യാന്ത്രികമായി ഓൺ ലൈനിൽ അനുവദിച്ച താൽക്കാലിക രജിസ്ട്രേഷൻ നമ്പർ സാധുവായിരിക്കില്ല.

 

  1. ഞാൻ കൊല്ലം ജില്ലയിലെ വിമുക്തഭടനാണ്. എന്റെ പേര് 2014 ജനുവരിയിൽ കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്‌തു. എന്നാൽ ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. എപ്പോഴാണ് എനിക്ക് നിയമനം അനുവദിക്കുന്നത്?

 

കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തതുകൊണ്ട്  മാത്രം തൊഴിൽ ലഭിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയില്ല, കാരണം ഇത് പ്ലേസ്‌മെന്റിനുള്ള/ജോലിക്കുള്ള അവകാശമല്ല. കോർപ്പറേഷൻ എല്ലാ വർഷവും തയ്യാറാക്കുന്ന സീനിയോറിറ്റി/ റാങ്ക് ലിസ്റ്റിൽ വിമുക്തഭടൻമാരും  ആശ്രിതരും ഉൾപ്പെടേണ്ടതുണ്ട്. ഈ ആവശ്യത്തിനായി, കോർപ്പറേഷൻ എല്ലാ വർഷവും നവംബറിൽ പ്രമുഖ ന്യൂസ് പേപ്പറുകൾ വഴി അപേക്ഷ ക്ഷണിക്കുന്നു. സാധുവായ രജിസ്ട്രേഷൻ നമ്പർ കൈവശമുള്ള വിമുക്തഭടൻമാരും ആശ്രിതരും അവരുടെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടുത്തി പരസ്യത്തിന് മറുപടിയായി തൊഴിലിനായി ഒരു പ്ലെയിൻ പേപ്പറിൽ അപേക്ഷിക്കണം. അവരെ അടുത്ത വർഷം തൊഴിലിനായി പരിഗണിക്കും. അപ്രകാരം  ലഭിക്കുന്ന  അപേക്ഷകൾ അവരുടെ രജിസ്ട്രേഷൻ നമ്പർ സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലാ അടിസ്ഥാനത്തിൽ സീനിയോറിറ്റി/റാങ്ക് ലിസ്റ്റ്  തയ്യാറാക്കുന്നു. ഈ സീനിയോറിറ്റി/റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി അടുത്ത വർഷം നിയമനത്തിനുള്ള കോൾഅപ്പ് ഓർഡറുകൾ നൽകുന്നു.വിമുക്തഭടൻമാരും ആശ്രിതരും ഈ വിഷയത്തെക്കുറിച്ചുള്ള എല്ലാ കത്തിടപാടുകളിലും അവരുടെ രജിസ്ട്രേഷൻ നമ്പർ തീർച്ചയായും ചേർക്കാൻ ശ്രദ്ധിക്കണം.

 

  1. ഉദ്യോഗാർത്ഥികൾ സ്ക്രീനിംഗിൽ പങ്കെടുക്കുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?

 

ഇ എസ് എം ഐഡന്റിറ്റി കാർഡ്, ഡിസ്ചാർജ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് (എസ്‌ബി‌ഐ മാത്രം), ഫോട്ടോഗ്രാഫുകൾ (പാസ്‌പോർട്ട് വലുപ്പം-1, സ്റ്റാമ്പ് വലുപ്പം-2) എന്നിവയാണ് ആവശ്യമായ രേഖകൾ. സ്ക്രീനിംഗിന് ശേഷം പ്ലേസ്മെന്റിനായി തിരഞ്ഞെടുക്കപ്പെടുന്നവർ  അവരും കോർപ്പറേഷനും  തമ്മിലുള്ള കരാറുൾപ്പടെയുള്ള ആവശ്യമായ ഡോക്യുമെന്റേഷൻ നടത്തേണ്ടതാണ്. അതിനു  ശേഷമായിരിക്കും  നിയമന  ഉത്തരവ്  ലഭിക്കുക.

 

  1. കല്ലേറ്റുംകര കേരള ഫീഡ്സിലെ സെക്യൂരിറ്റി ഗാർഡ് ഡ്യൂട്ടിയിൽ നിന്ന് എന്നെ നീക്കം ചെയ്തു. മറ്റേതെങ്കിലും യൂണിറ്റിൽ പുതിയ ജോലിക്ക് ഞാൻ യോഗ്യനാണോ?

 

പ്രിൻസിപ്പൽ എം‌പ്ലോയർ‌ അല്ലെങ്കിൽ‌ അയാളുടെ അംഗീകൃത സൂപ്പർ‌വൈസറി സ്റ്റാഫ് വിലയിരുത്തിയ ജോലിയുടെ/  പ്രവർത്തനത്തിലെ ന്യൂനതകൾ    ജീവനക്കാരനെ അച്ചടക്കനടപടിക്ക് ബാധ്യസ്ഥനാക്കും. ഒരു കാരണവും നൽകാതെ കരാർ‌ അവസാനിപ്പിക്കുകയോ അവിടത്തെ ഏതെങ്കിലും കുടിശ്ശികയോ നഷ്ടപരിഹാരമോ ഉണ്ടായാൽ  കുറയ്ക്കുകയും ചെയ്യും. ഗുരുതരമായ അച്ചടക്ക/നിയമപരമായ കേസുകളിൽ ഇടപെട്ടാൽ ജീവനക്കാരുമായി ഏർപ്പെട്ടിട്ടുള്ള കരാറും രജിസ്ട്രേഷനും സ്വാഭാവികമായി അവസാനിക്കുകയും ചെയ്യും. ഗുരുതരമായ അച്ചടക്ക കേസുകളിൽ ഡയറക്ടർ ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും, അത് ഒരു സാഹചര്യത്തിലും അസാധുവാക്കില്ല. എന്നിരുന്നാലും, പ്രമുഖ പത്രങ്ങളിലൂടെ കെക്സ്കോൺ പരസ്യം നൽകുമ്പോൾ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷന്റെ പരിഗണന നിങ്ങൾക്കെതിരെയുള്ള കുറ്റകൃത്യത്തെയും അച്ചടക്ക നടപടിയെയും ആശ്രയിച്ചായിരിക്കും.

 

  1. രജിസ്ട്രേഷനായി കെക്സ്കോൺ ഓഫീസ് നേരിട്ട് സന്ദർശിക്കേണ്ടത് ആവശ്യമാണോ?

 

 ആവശ്യമില്ല. മേൽപ്പറഞ്ഞിട്ടുള്ള  അഞ്ചാം ചോദ്യത്തിനുള്ള ഉത്തരം ദയവായി ശ്രദ്ധിക്കുക. കൂടാതെ, കോവിഡ് -19 പോലുള്ള പ്രത്യേകം സാഹചര്യങ്ങളിൽ, രജിസ്ട്രേഷന് ആവശ്യമായ എല്ലാ രേഖകളും രജിസ്ട്രേഷൻ സ്ഥിരീകരിക്കു ന്നതിനുള്ള തുടർനടപടികൾക്കായി തപാൽ വഴി കെക്സ്കോണിലേക്ക് അയ യ്ക്കാവുന്നതാണ്.

 

10.എന്റെ മാസ വേതനം എത്രയാണ്?

11.എന്റെ ശമ്പളത്തിൽ നിന്ന് എത്ര രൂപയാണ് പിടിച്ചിട്ടുള്ളത്?

  1. എന്റെ ഇ പി എഫ് അക്കൗണ്ടിൽ എത്ര രൂപ അടയ്ക്കുന്നു?
  2. എന്റെ ഇ പി എഫ് നമ്പർ എങ്ങിനെ അറിയാം?

14.എന്റെ യു എ എൻ   നമ്പർ എങ്ങിനെ അറിയാം?

 

10 മുതൽ 14 വരെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം:

നിലവിൽ ജീവനക്കാർക്ക് സോഫ്റ്റ്‌വെയറിൽ നിന്ന് പേ സ്ലിപ് ഡൗൺലോഡ് ചെയ്യാൻ   സാധിക്കുന്നില്ല. എന്നാൽ ഇനി പുതിയ സോഫ്ട്‍വെയറിൽ നിന്നു പേ സ്ലിപ് ഡൗൺലോഡ് ചെയ്യാൻ ജീവനക്കാർക്ക് സാധിക്കുന്നതാണ്. പേ സ്ലിപ്പിൽ എല്ലാ വ്യക്തിഗത വിവരങ്ങളും ഉണ്ടാകും. അപ്പോൾ വേതനവു മായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകും.